മൂന്നിയൂർ: മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിൽ രാത്രി 11 ന് പെരുമ്പാമ്പിനെ പിടികൂടി. അലുങ്ങൽ ചെറുകാവിൽ ഷെഫീഖിന്റെ വീടിന്റെ പരിസരത്ത് നിന്നാണ് വലിയ പെരുമ്പാമ്പിനെ പിടികൂടിയത്.
ദിവസങ്ങൾക്ക് മുൻപ് തന്നെ പരിസരവാസികൾ പാമ്പിനെ കണ്ടതായി പറഞ്ഞിരുന്നെങ്കിലും അന്ന് അതിനെ കണ്ടെത്താനോ പിടികൂടാനോ സാധിച്ചിരുന്നില്ല.
റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ പാമ്പ് വീണ്ടും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അജ്മൽ എം.ടിയുടെ നേതൃത്വത്തിൽ പാമ്പിനെ സാഹസികമായി പിടികൂടി പ്ലാസ്റ്റിക് ഡ്രംമിലാക്കി സുരക്ഷിതമായി സൂക്ഷിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് അധികൃതർക്ക് പിന്നീട് പാമ്പിനെ കൈമാറി.
إرسال تعليق
Thanks