ലോകകപ്പ് ആരാധകരെ ശ്രദ്ധിക്കൂ... വ്യാജ ഫുട്ബോൾ ആപ്പുകൾ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്


  ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ ടി വി ആപ്പുകൾ വഴി സാമ്പത്തിക തട്ടിപ്പ് നടക്കുന്നുവെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്.


സമൂഹമാധ്യമങ്ങളിലെ ലിങ്കുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ​ഗൂ​ഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിലൂടെ മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു. സൗജന്യ സബ്സ്ക്രിപ്ഷൻ, നിയന്ത്രണമില്ലാതെ സ്പോര്‍ട്സ് കണ്ടന്റ്, എല്ലാ മത്സരങ്ങളും സൗജന്യമായി കാണാം തുടങ്ങിയ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത് തുടങ്ങിയ മുന്നറിയിപ്പുകളാണ് പൊലീസ് നല്‍കുന്നത്.


ലിങ്കുകളിലൂടെ ഉടമയുടെ അനുവാദമില്ലാതെ ഫോണിലെ വിവിധ ആപ്പുകളിലേക്ക് പ്രവേശനം നേടുന്ന തട്ടിപ്പുകാർ, ഫോണിന്റെ നിയന്ത്രണം പൂർണമായും കൈ വശപ്പെടുത്തി യുപിഐ ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുകയും ചെയ്യുന്നു. അതിനാൽ കൃത്യമായ ജാ​ഗ്രത വേണമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Thanks

Previous Post Next Post