തിരൂരങ്ങാടി:കേരളവ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ചെമ്മാട് യൂണിറ്റ് ജനറൽബോഡിയോഗം നടക്കുന്നതിനാൽ നാളെ 8-6-2026 ന് (തിങ്കൾ) ഉച്ചക്ക് രണ്ട് മണി വരെ അടച്ചിടുമെന്ന് പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്ക് ജനറൽസെക്രട്ടറി സൈനു ഉള്ളാട്ട് ട്രഷറർ അമർ മനരിക്കൽ അറിയിച്ചു.
രാവിലെ 9 മണിക്ക് തിരുരങ്ങാടി കോ- ഒപറേറ്റീവ് ബാങ്ക് ഓഡിറ്റേറിയത്തിൽ വെച്ച് നടക്കുന്ന ജനറൽബോഡിയിൽ തിരുരങ്ങാടി എം . എൽ.എ. പി .എം .എ സമീർ മുഖ്യാതിഥിയാകും.
സംഘടനയുടെ സംസ്ഥാന -ജില്ലാ നേതാക്കൾ സംബന്ധിക്കുന്ന യോഗത്തിൽ 2026-28 വർഷകാലയളവിലേക്കുള്ള പുതിയ കമ്മറ്റി തെരെഞ്ഞടുപ്പും നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks