പി .എസ്.എം.ഓ കോളേജിൽ ലോക പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു


തിരൂരങ്ങാടി: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.എസ്.എം.ഓ. കോളേജിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റും ഭൂമിത്ര സേന യൂണിറ്റും സംയുക്തമായി പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു.

​ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ്. സെക്രട്ടറി അഫ്ലഹ് സ്വാഗതം ആശംസിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറും ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. നൗഫൽ പി.ടി. സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

​'പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത' എന്ന വിഷയത്തിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഭൂമിത്ര സേന കോർഡിനേറ്ററുമായ കബീറലി സാർ മുഖ്യപ്രഭാഷണവും സെമിനാറും നടത്തി. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ വിദ്യാർത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

​ചടങ്ങിൽ ചരിത്രവിഭാഗം മേധാവി അബ്ദുൽ റഊഫ് സാർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. എൻ.എസ്.എസ്. സെക്രട്ടറി മിൻഷ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post