എൻ.എസ്.എസ് നേതൃത്വത്തിൽ വൃക്ഷതൈ നട്ടുപിടിപ്പിച്ച് മാതൃകയായി ഓറിയൻ്റൽ എച്ച്.എസ്.എസ് തിരൂരങ്ങാടി


തിരൂരങ്ങാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നട്ടുപിടിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ. റിഫ ഫത്താഹ് ഉദ്ഘാടനം ചെയ്തു.


സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ മുഖ്യാതിഥിയായി. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണബോധം വളർത്തുകയും പ്രകൃതിയോടുള്ള ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.കെ. റിഫ ഫത്താഹ് അഭിപ്രായപ്പെട്ടു.


പരിപാടിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.വി. ആയിശാബി, മുനീർ താനാളൂർ, പി. ജാഫർ, പി.വി. ഹുസൈൻ  സ്റ്റാഫ് സെക്രട്ടറിമാരായ ടി. സാലിം, എ.ടി. സൈനബ, അധ്യാപകർ,എൻ. എസ്. എസ്. വളയൻ്റിയർമാർ എന്നിവർ നേതൃത്വം നൽകി. നിരവധി വൃക്ഷതൈകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വിദ്യാലയത്തിലും വീടുകളിലും നട്ടുപിടിപ്പിച്ചു.


ഫേട്ടോ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻ. എസ്. എസ്. യൂണിറ്റിന് കീഴിൽ തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന വൃക്ഷ തൈ നടീൽ ഉത്ഘാടനം വിദ്യാഭ്യാസ സ്ൻ്റാൻ്റിംഗ് ചെയർപേഴ്സൺ കെ.കെ. റിഫ ഫത്താഹ് നിർവ്വഹിക്കുന്നു.

Post a Comment

Thanks

Previous Post Next Post