പാലച്ചിറമാട് ബസ്സും ഇലക്ട്രിക് സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികക്ക് ദാരുണാന്ത്യം


കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് വാഹന അപകടം, 

ബസ്സും ഇലക്ട്രിക് സ്‌കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ചാണ് 

അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രകാരി മരണപ്പെട്ടു. 


  തെന്നല പൂക്കിപ്പറമ്പ് സ്വദേശിയായ കുന്നാരി മുബഷിറിന്റ ഭാര്യ അഷിത(29) യാണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ. അഷിതയുടെ കൂടെയുള്ള  പ്രജിത എന്നവർക്കും പരിക്ക് പറ്റി. 


അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഷിതയെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Post a Comment

Thanks

Previous Post Next Post