തവനൂർ: WPCO (World psychology counsellors Organization)യുടെ നേതൃത്വത്തിൽ തവനൂർ സർക്കാർ വയോജന മന്ദിരത്തിൽ സാന്ത്വനപരവും മാനസിക ഉന്മേഷം നൽകുന്നതിനുമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡണ്ട് ഡോ. അൻസാർ അബ്ബാസ്, സംസ്ഥാന ട്രഷറർ റാഷിദ ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ജില്ലാ കോർഡിനേറ്റർമാരായ ഡോ.ഷബിനാസ്, ഡോ. ഹസീന, തഫ്സീന, മുർഷിദ എന്നിവർ ഉൾപ്പെടെ വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള വിവിധ ഔദ്യോഗിക അംഗങ്ങളും പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി വയോജനങ്ങളായ അമ്മമാരോടും അച്ഛന്മാരോടും സൗഹൃദപരമായ ഇടപെടലുകൾ നടത്തി. പാട്ടുകളും കഥകളും പങ്കുവെച്ച് അവരുടെ മനസ്സിലേക്ക് സന്തോഷം പകരുന്നതിനും മാനസിക ഉന്മേഷം വർധിപ്പിക്കുന്നതിനും പ്രവർത്തകർക്ക് സാധിച്ചു.

إرسال تعليق
Thanks