ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം മമ്പുറം സ്വദേശി മുനീർ (30), അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാവ് മുനീറ (45) എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പ്രാഥമിക വിവരങ്ങൾ
മുനീർ (30), മുനീറ (45) - ഇരുവരും മലപ്പുറം മമ്പുറം സ്വദേശികളാണ്.
കാറിലുണ്ടായിരുന്ന ബാക്കി അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട് .
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks