റോഡ് മുറിച്ചുകടക്കുന്ന പെരുമ്പാമ്പിനെ കണ്ട് ബ്രേക്കിട്ടു, സ്കൂട്ടറിന് അകത്തേക്ക് കയറി പാമ്പ്; പുറത്തെടുത്തത് വണ്ടി പൊളിച്ച്


  കുറ്റ്യാടി: ചുരത്തിലൂടെ പോയ യുവാവിന്‍റെ സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പ് കയറി. തോട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി നൗഫലിന്‍റെ വണ്ടിയിലാണ് പെരുമ്പാമ്പ് കയറിയത്. തുടർന്ന് മൂന്നര മണിക്കൂർ നേരം നൗഫൽ നടുറോഡിൽ കുടുങ്ങി.


വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവമുണ്ടായത്. തൊട്ടിൽപ്പാലത്തുനിന്ന് വയനാട് തരുവണയിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു നൗഫൽ. ചുരം വ്യൂപോയിന്റിനടുത്തെത്തിയപ്പോൾ പെട്ടെന്നാണ് കാട്ടിൽനിന്ന് പെരുമ്പാമ്പ് റോഡ് മുറിച്ച് കടക്കുന്നത് നൗഫലിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. വെപ്രാളത്തിൽ ബ്രേക്ക് പിടിച്ചതോടെ നൗഫലും വണ്ടിയും റോഡിൽ മറിഞ്ഞുവീണു.


എഴുന്നേറ്റ് സ്‌കൂട്ടർ നേരെയാക്കി വെച്ചതോടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു വാഹനത്തിലുള്ളിലേക്ക് കയറുകയായിരുന്നു. ഇത് കണ്ട് പേടിച്ച നൗഫൽ ഒച്ചയുണ്ടാക്കി. ആളുകളെത്തുമ്പോഴേക്കും പാമ്പ് പൂർണമായി വാഹനത്തിന്റെ ബോഡിക്ക് ഉള്ളിലേക്ക് കയറിയിരുന്നു. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു. പാമ്പിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും പുറത്തെത്തിക്കാനായില്ല. തുടർന്ന് വാഹനത്തിന്റെ ബോഡി പൂർണമായി അഴിച്ച് പാമ്പിനെ പിടികൂടുകയായിരുന്നു

Post a Comment

Thanks

أحدث أقدم