റീസർവെ അപാകത തിരുരങ്ങാടി വില്ലേജിൽ ഭൂ നികുതി പ്രതിസന്ധിക്ക് പരിഹാരമായി: നികുതി സ്വീകരിക്കൽ തുടങ്ങി


തിരൂരങ്ങാടി: തിരുരങ്ങാടി വില്ലേജിൽ ഭൂ നികുതി സ്വീകരിക്കുന്നതിന്  നടപടിയായി. നികുതി അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ആഴ്ച്ച  പരാതി നൽകിയിരുന്നു. വില്ലേജിൽ ഒരു മാസത്തിലേറെയായി നികുതി സ്വീകരിച്ചിരുന്നില്ല. ഡിജിറ്റൽ റീസർവെയിൽ

റവന്യൂ വിഭാഗം സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയതിലെ  അപാകതയായിരുന്നു തടസ്സമായത്. ഇത് മൂലം നികതി അടക്കാനോ മറ്റു രേഖകൾക്കോ ഭൂമി രജിസ്ട്രേഷനോ കഴിഞ്ഞിരുന്നില്ല.ഇത് മൂലം ജനങ്ങൾ

ഏറെ പ്രയാസം നേരിട്ടിരുന്നു.മാർച്ച് 31ന് മുമ്പ് നികുതി അടച്ച് വരുന്നവർക്കും ഇക്കുറി നികുതി അടക്കാൻ സാധിച്ചിരുന്നില്ല. നഗരസഭക്ക് പകരം പഞ്ചായത്ത് എന്ന് മാറിയാണ് സർവെയിൽ രേഖപ്പെടുപ്പെടുത്തിയതെന്നാണ് വില്ലേജ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. ഇന്ന് (2-5-2026 ) ശനി ഉച്ചയോടെയാണ് പ്രതിസന്ധി പരിഹരിച്ചതെന്ന്

 വില്ലേജ് ഓഫീസർ രാജേഷ്  അറിയിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم