തിരൂരങ്ങാടി നിയോജകമണ്ഡലം 188 നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ അസ്സൈനാർ ടി. യെ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തംഗം ശ്രീമതി ജസ്‌ന ടീച്ചർ ഉപഹാരം നൽകി ആദരിക്കുന്നു.
തിരൂരങ്ങാടി നിയോജകമണ്ഡലം 188 നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ അസ്സൈനാർ ടി. യെ ക്ലാരി കുളമ്പിൽപ്പാറ യൂണിറ്റി - എ കൗൺസിൽ ഫോർ സ്‌പോർട്സ് സോഷ്യൽ ആൻഡ് കൾച്ചറൽ ആക്‌ടിവിറ്റീസ് ആദരിച്ചു. തീവ്രവോട്ടർപ്പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായും ആത്മാർത്ഥമായും നിർവഹിച്ചത് പരിഗണിച്ചാണ് ആദരവ് നൽകിയത്.
പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തംഗം ശ്രീമതി ജസ്‌ന ടീച്ചർ ഉപഹാരം സമർപ്പിച്ചു.
യൂണിറ്റി രക്ഷാധികാരി മുണ്ടശ്ശേരി അബ്ദുൽസലാം, നീലിയാട്ടിൽ സാദിഖ് അലി, എ.കെ. സഹലുദ്ദീൻ, എ.കെ. മുഹമ്മദ് സഹദ്, വി.എം. സഹൽ, സി.കെ. ഷബീബ്, പി.കെ. ഷഹീം, എ.കെ മുഹമ്മദ് സിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
إرسال تعليق
Thanks