മൂന്നിയൂർ: "കൂട്ടു കൂടാം സുകൃത വീഥിയിൽ "എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ബാലവേദി സംഘടിപ്പിക്കുന്ന തഹ്ദീസ് കൗൺസിൽ ക്യാമ്പിന് മൂന്നിയൂർ റൈഞ്ചിൽ തുടക്കമായി.
റെയ്ഞ്ച് തല ഉദ്ഘാടനം കുന്നത്ത്പറമ്പ് നൂറാനിയ്യ മദ്റസയിൽ സമസ്ത മുദരിബ് ശരീഫ് മാസ്റ്റർ ചുഴലി ഉദ്ഘാടനം നിർവഹിച്ചു. മൂന്നിയൂർ റെയ്ഞ്ച് വൈസ്പ്രസിഡന്റ് സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ രൂപത്തെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
സഫ് വാൻ ദാരിമി അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് സുന്നി ബാലവേദി കൺവീനർ സൈനുൽ ആബിദ് ദാരിമി, റഈസ് ഫൈസി, ബദ്റുദ്ധീൻ ചുഴലി, ജലീൽ ഫൈസി, ഇബ്രാഹിം ബാഖവി, ഇർഷാദ് ഫൈസി, ശമ്മാസ്,ശെസിൻ, സയാൻ, ഷബീബ്,റജാഹ് എന്നിവർ സംസാരിച്ചു.അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിഹാൽ (പ്രസിഡന്റ് ),റജാഹ്, റസൽ,ശാദിൽ (വൈസ് പ്രസിഡന്റ് ),നാസിം. പി (ജനറൽ സെക്രട്ടറി )ശമ്മാസ് (വർക്കിംഗ് സെക്രട്ടറി )റബീഹ്, ശസിൻ (ജോ:സെക്രട്ടറി )മുഹമ്മദ് ശിത്ത് (ട്രഷറർ )സിനാൻ, ലാസിം,ഷബീബ് (റെയ്ഞ്ച് കൗൺസിലർമാർ )സനാഹ് (അദബ് കോഡിനേറ്റർ ),ലാസിം(അലിഫ് കോഡിനേറ്റർ)അദ്‌നാൻ (ഖിദ്മ കോഡിനേറ്റർ)ഷബീബ് (ടെക് അഡ്മിൻകോഡിനേറ്റർ) സഫ് വാൻ ദാരിമി (ചെയർമാൻ ) ഇർഷാദ് ഫൈസി(വൈസ് ചെയർമാൻ )അബ്ദുൽ ലത്വീഫ് (കൺവീനർ ).

إرسال تعليق
Thanks