തേഞ്ഞിപ്പലം: വിസ തട്ടിപ്പ് നടത്തി ഒളിവിൽ താമസിച്ചിരുന്ന പറമ്പിൽപീടിക വരപ്പാറ സ്വദേശി കോഴിത്തൊടി അബ്ദുൽ സലാമിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി സ്വദേശി മനാഫ് താനൂർ, വളാഞ്ചേരി സ്വദേശി പുത്തൻ മാളിയേക്കൽ അനസ് പി.ഹസ്സൻ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. പ്രതി പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു.
ഗൾഫിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് പ്രതി തട്ടിയെടുത്തത്.പ്രതിക്കെതിരെ വേറെയും വഞ്ചനാ കേസുണ്ട്. പ്രതി രാത്രി വീട്ടിൽ എത്തി എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട് വളഞ്ഞാണ് അറസ്റ്റ് നടത്തിയത്.അറസ്റ്റിന് തേഞ്ഞിപ്പലം എസ്.എച്ച്.ഒ.ടി.എസ്.ശ്രീജിത്, സബ് ഇൻസ്പെക്ടർ സത്യജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ യാസർ അറഫാത്ത്, ജസീന എന്നിവർ നേതൃത്വം നൽകി.

إرسال تعليق
Thanks