ബസിൽ തല പുറത്തിട്ട് ഉറങ്ങിയ യാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു


കോഴിക്കോട്: കെഎസ്ആർടിസി ബസിൽ തല പുറത്തിട്ട് യാത്ര ചെയ്തയാൾ വാഹനമിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അരയിടത്ത് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.


പുറകുവശത്തെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു സുനിൽ. ഇതിനിടെയാണ് ലോറി ബസുമായി കൂട്ടിയിടിച്ചത്. തലയ്ക്ക് പരിക്കേറ്റ ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം കണ്ടെത്താനായുള്ള ശ്രമം തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Thanks

أحدث أقدم