തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി എം വി റംസി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചെമ്മാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പിഡബ്ല്യുഡി റോഡ് കയ്യേറി കച്ചവടം ചെയ്തു വരുന്ന അഞ്ച് സ്ഥാപനങ്ങളുടെ അനധികൃത കയ്യേറ്റവും കച്ചവടവും ഒഴിപ്പിച്ചു.
ഈ ഭാഗത്ത് 2024ലെ കൗൺസിൽ തീരുമാനപ്രകാരം അനധികൃത വഴിയോര കച്ചവടങ്ങൾ നഗരസഭ കൗൺസിൽ, ട്രാഫിക് നിരോധിച്ചതാണ്.
ചെമ്മാട് റോഡിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും വിശിഷ്യാ ആംബുലൻസുകൾക്കും മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വർഷങ്ങളായുള്ള അനധികൃത കയ്യേറ്റമാണ് ഒഴിപ്പിച്ചത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് പഴയ ബസ്റ്റാൻഡ് പരിസരത്തെ 5 കച്ചവട സ്ഥാപനങ്ങൾക്കും നേരത്തെ കച്ചവടം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ നിയമാനുസൃത നോട്ടീസ് നൽകിയതാണ്. നോട്ടീസിലെ നിർദ്ദേശങ്ങൾ പാലിക്കാതെ കച്ചവടങ്ങൾ വീണ്ടും തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവ നീക്കം ചെയ്യാൻ ഇടയായത്. സ്കൂൾ സമയത്തും മറ്റും മണിക്കൂറുകളോളം ആണ് ഈ ഭാഗത്ത് റോഡ് തടസ്സം ഉണ്ടാവാറുള്ളത് ഈ ഭാഗത്തെ റോഡ് തടസ്സം ഒഴിവാക്കുന്നതിന് റോഡിലെ ആൽമരം മുറിച്ചുമാറ്റുന്നതിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുത്ത് പിഡബ്ല്യുഡി യ്ക്ക് കത്ത് നൽകിയിട്ടുള്ളതാണ്. ഇതിന്റെ തുടർ പ്രവർത്തനം എന്ന നിലയ്ക്കാണ് ഈ ഭാഗത്തെ അനധികൃത വ്യാപാരങ്ങൾ എടുത്തു നീക്കാൻ നഗരസഭ തീരുമാനിച്ചത്. നഗരസഭ വെൻഡിങ് കമ്മിറ്റി ഇത്തരം കച്ചവടങ്ങൾ മറ്റൊരു സ്ഥലത്തേക്ക് നീക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണ്. സ്ക്വാഡിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പി സ്മിത, എസ് ശ്രീജി, കെ വിജേഷ് കുമാർ, ബി എൽ ബിന്ദു എന്നിവരും നേതൃത്വം നൽകി.
إرسال تعليق
Thanks