മൂന്നിയൂർ ഹംസ മുസ്ലിയാർ നാലാം ആണ്ട് അനുസ്മരണം നാളെ



മൂന്നിയൂർ: ഒരു നാടിന്റെ  അടയാളപ്പെടുത്തലായി ഉയർന്ന് നിൽക്കുന്ന കളത്തിങ്ങൽ പാറ ദാറുത്തർബിയ സ്ഥാപനങ്ങളുടെ സ്ഥാപകനും പണ്ഡിതശ്രേണിയിലെ മനീഷിയുമായിരുന്ന മൂന്നിയൂർ വി.പി.ഹംസ മുസലിയാരുടെ നാലാം ആണ്ട് അനുസ്മരണം നാളെ (ഞായർ) രാവിലെ വിവിധ പരിപാടികളോടെ നടക്കും. ഒരു കമ്മറ്റിയോ സംവിധാനങ്ങളോ ഇല്ലാതെ നൂറുകണക്കിന് മുതഅല്ലിം കുട്ടികൾക്ക് മത- ഭൗതിക വിദ്യാഭ്യാസത്തിന് പൂർണ്ണമായും  സൗജന്യമായി സംവിധാനമൊരുക്കി ബഹുനില കെട്ടിടങ്ങളോടെ തല ഉയർത്തി നിൽക്കുന്ന ദാറുത്തർ ബിയ സ്ഥാപനം തുടങ്ങിയത് ഹംസ മുസ്ലിയാരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും അതേ സേവനം സൗജന്യമായി അദ്ദേഹത്തിന്റെ കുടുംബം ഇന്നും നിർവ്വഹിച്ച് പോരുന്നു. ഖുർആൻ ഹാഫിള് ഇവിടുത്തെ ഒരു പ്രാധാന കോഴ്സാണ്.

പണ്ഡിതർക്കും ധനാണ്ഡ്യർക്കും ഒരു മാത്രകയായിരുന്നു ഹംസ മുസ്ലിയാർ . തന്റെ സമ്പത്തും ഊർജ്ജ്വവും ദീനിന് വേണ്ടി ഉഴിഞ്ഞ് വെച്ച ഒരു സാത്വികൻ കൂടിയായിരുന്നു വി.പി. ഹംസ മുസ്ലിയാർ .

നാളെ ഞായർ രാവിലെ 10 മണിക്ക് കളത്തിങ്ങൽ പാറ  ദാറുത്തർ ബിയ ക്യാമ്പസിൽ നടക്കുന്ന ആണ്ട് അനുസ്മരണ പരിപാടിയിൽ മൗലിദ് പാരായണം, അനുസ്മരണ പ്രഭാഷണങ്ങൾ എന്നിവ നടക്കും. സയ്യിദ് ബായാർ തങ്ങൾ, സയ്യിദ് ഇസ്ഹാഖ് ബുഖാരി കൊന്നാര്, അബ്ദു റഷീദ് സഖാഫി ഏലംങ്കുളം, ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര എന്നിവർ ചടങ്ങിൽ സംബന്ധിക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم