പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല'; നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു


മലപ്പുറം  നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിന്‍റെ ഭാര്യ രജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം.


ഭർതൃമാതാവായ ശാന്ത (72) പൊലീസ് കസ്റ്റഡിയിലാണ്.

16/3/2026 ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം.

Post a Comment

Thanks

Previous Post Next Post