തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസമായി പ്രവാസികളുടെ മാത്രം കേസുകൾ കൈകാര്യം ചെയ്യാൻ വേണ്ടി എൻ.ആർ.ഐ. പോലീസ് സ്റ്റേഷൻ യാതാർഥ്യമാവുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് എൻ.ആർ.ഐ. പോലീസ് സ്റ്റേഷന് അംഗീകാരമായത്. കേരളത്തിൽ ഒരു എൻ.ആർ.ഐ. സറ്റേഷനാണ് ആദ്യ ഘട്ടം ആരംഭിക്കുന്നത്.
പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇനി എൻ.ആർ.ഐ. പോലീസ് സ്റ്റേഷനായിരിക്കും കൈകാര്യം ചെയ്യുക. ഇവിടെ എത്തുന്ന കേസുകൾക്ക് തീർപ്പ് ഉണ്ടാവാൻ കാലതാമസം വേണ്ടി വരില്ല എന്നതാണ് പ്രവാസികൾക്ക് ഏറെ ആശ്വാസകരം. ഒരു ഇൻസ്പെക്ടർ , സബ് ഇൻസ്പെക്ടർമാർ ആറ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ ആറ്, സീനിയർ പോലീസ് ഓഫീസർമാർ അഞ്ച്, സിവിൽ പോലീസ് ഓഫീസർമാർ ഏഴ് എന്നിങ്ങനെ 25 തസ്തികകൾ ഇതിനായി സൃഷ്ടിക്കും.
കാലങ്ങളായി പ്രവാസികൾ ആവശ്യപ്പെട്ട് വരുന്ന ഒരാവശ്യമാണ് ഇതോടെ യാതാർഥ്യമാവുന്നത്.എൻ.ആർ.ഐ. പോലീസ് സ്റ്റേഷൻ ആരംഭിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തെ ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതം ചെയ്തു.
Post a Comment
Thanks