നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 137 സ്ഥാനാര്‍ഥികള്‍ | 214 നാമനിര്‍ദേശ പത്രികകള്‍


നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 16 മണ്ഡലങ്ങളിലായി 137 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. ആകെ 214 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 ആണ്. ഓരോ മണ്ഡലത്തിലും നാമനിര്‍ദേശ പത്രിക നല്‍കിയവരുടെ എണ്ണം, ബ്രാക്കറ്റില്‍ ലഭിച്ച പത്രികകളുടെ എണ്ണം.


കൊണ്ടോട്ടി: 8 (11)

നിലമ്പൂര്‍: 5 (9)

ഏറനാട്: 6 (14)

തിരൂര്‍: 12 (17)

താനൂര്‍: 9 (12)

കോട്ടക്കല്‍: 10 (15)

പൊന്നാനി:10 (17)

തവനൂര്‍: 10 (16)

വേങ്ങര: 8 (12)

വണ്ടൂര്‍: 5 (8)

വള്ളികുന്ന്: 10 (13)

മങ്കട: 9 (14)

മഞ്ചേരി: 8 (16)

മലപ്പുറം: 10 (13)

പെരിന്തല്‍മണ്ണ: 11 (18)

തിരൂരങ്ങാടി: 6 (9)


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم