ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ആറുവയസുകാരി തെറിച്ചുവീണു പരിക്ക്


കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ആറുവയസുകാരി റോഡിലേക്ക് തെറിച്ചുവീണു. കോതമംഗലം ജിഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരാദ്ധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്.


കൈയ്‌ക്കും കാലിനും പരിക്കേറ്റു. കുറുവങ്ങാട് സെൻട്രല്‍ യുപി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. വിദ്യാർത്ഥികളുമായി സ്‌കൂളില്‍ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയില്‍ നിന്നാണ് കുട്ടി തെറിച്ചുവീണത്. വാഹനത്തില്‍ എത്രകുട്ടികള്‍ ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.


അമിതവേഗത്തില്‍ പോകുന്ന ഓട്ടോയില്‍ നിന്ന് കുട്ടി റോഡിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീണതിനുശേഷം കുട്ടി തനിയെ എഴുന്നേറ്റുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ കൊയിലാണ്ടിയിലെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ആറുവയസുകാരി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


Post a Comment

Thanks

Previous Post Next Post