ചിന്നു പാപ്പുവിന്റെ മരണം ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമെന്ന് കുടുംബം; യുവാവിനെ ചോദ്യം ചെയ്യും


കാസര്‍കോട്:ചിന്നു പാപ്പുവിന്റെ മരണത്തിലേക്ക് നയിച്ചത് ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറായ ആദൂര്‍ സ്വദേശിനി ചിന്നു പാപ്പുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമികപരിശോധനകള്‍ നടത്തി.

ചിന്നുവിന്റെ ഫോണ്‍ അടക്കം പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കും. ഫോണ്‍ വിളിച്ചെങ്കിലും എടുക്കാതെ വന്നതോടെ സുഹൃത്ത് റൂമിലെത്തിയപ്പോഴാണ് ചിന്നുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്ന ചിന്നു അടുത്തിടെയായി സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നാണ്   വിവരം.സമൂഹമാധ്യമങ്ങളിലെ താരമായ യുവതി ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ ഏറെ സജീവമായിരുന്നു. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


Post a Comment

Thanks

Previous Post Next Post