തിരൂരങ്ങാടി: നഗരസഭ സി.ഡി.എസ് ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മൽസരിച്ച സ്ഥാനാർത്ഥികൾക്ക് അട്ടിമറി വിജയം.
തിരൂരങ്ങാടി നഗരസഭ സി.ഡി.എസ്. ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മൽസരിച്ച ലീഗിലെ തന്നെ ഒരു വിഭാഗത്തിന് വിജയമുണ്ടായത്. ചെയർ പേഴ്സണായി മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നത് റഷീദ ആയിരുന്നു. എന്നാൽ ലീഗിലെ തന്നെ മുൻ കൗൺസിലറും കഴിഞ്ഞ സി.ഡി.എസ്. ചെയർ പേഴ്സണുമായിരുന്ന റംല കക്കടവത്ത് എതിർ സ്ഥാനാർത്ഥിയായി മൽസരിക്കുകയായിരുന്നു.
ഇതിൽ റംല കക്കടവത്ത് ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 40 അംഗങ്ങളിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായ റഷീദക്ക് 10 വോട്ടും എതിരായി മൽസരിച്ച റംലക്ക് 28 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവാകുകയും ഒരു വോട്ട് മെമ്പർ ഇല്ലാത്തതിനാൽ ചെയ്തിട്ടുമില്ല.
വൈസ് ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മൽസരിച്ച പൂങ്ങാടൻ ഫാത്തിമയെ ലീഗിലെ തന്നെ ഉമ്മു ഹബീബ പരാജയപ്പെടുത്തുകയായിരുന്നു. പൂങ്ങാടൻ ഫാത്തിമക്ക് 16 വോട്ടും എതിർ സ്ഥാനാർത്ഥിയായി മൽസരിച്ച ഉമ്മു ഹബീബക്ക് 22 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവാകുകയും ഒരു വോട്ട് മെമ്പർ ഇല്ലാത്തതിനാൽ ചെയ്തതുമില്ല.

إرسال تعليق
Thanks