വിമാനത്താവളത്തിൽ 10 രൂപയ്ക്ക് ചായ കുടിക്കാം; 20 രൂപയ്ക്ക് സ്നാക്സും കിട്ടും


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി പത്ത് രൂപയ്ക്ക് ചായ കുടിക്കാം. രാജ്യാന്തര, ആഭ്യന്തര ടെർമിനലുകൾക്കുള്ളിലാണ് യാത്രക്കാർക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫെ തുറന്നത്. കോഫിക്ക് 20 രൂപയാണ്‌.


കേന്ദ്രമന്ത്രി റാം മോഹൻ നായിഡു ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച കഫേകളുടെ ശൃംഖലയാണ് ഉഡാൻ യാത്രി കഫെ. കേരളത്തിലെ എയർപോർട്ടുകളിലെ ആദ്യ ഉഡാൻ കഫെ ആണിത്.

Post a Comment

Thanks

أحدث أقدم