അക്ഷയ സംരംഭകരാകാന്‍ അവസരം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു


മലപ്പുറം : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാൻ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ 67, പട്ടികജാതി വിഭാഗത്തിൽ എട്ട്, പട്ടിക വർഗ വിഭാഗത്തിൽ രണ്ട് എന്നിങ്ങനെ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.


സംരംഭകത്വ ശേഷിയും സാമൂഹ്യപ്രതിബദ്ധതയുമുള്ള 2026 ജനുവരി ഒന്നിന് 18 നും 50 നും മധ്യേ പ്രായമുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാം. ഫെബ്ര 21 (ശനി) മുതൽ മാർച്ച് ഏഴ് വരെയാണ് അപേക്ഷാ സമയം.


അടിസ്ഥാന യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം/ വാടക മുറി സൗകര്യമുള്ളവർക്കും വെയ്‌റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്‌തിട്ടുണ്ട്. പട്ടികജാതി-വർഗ വിഭാഗങ്ങളിൽപ്പെട്ടവർ ജാതി സംവരണം സർട്ടിഫിക്കറ്റ് സമർപ്പിക്കണം.


ജാതി സംവരണം സർട്ടിഫിക്കറ്റ് ചെയ്തിട്ടുള്ള ലൊക്കേഷനുകളിൽ അതാത് വിഭാഗത്തിലുള്ള അപേക്ഷകർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. അപേക്ഷ ഫീസ് 750 രൂപ.


https://lbsedp.Ibscentre.in/akshaya26/


https://lbsedp.Ibscentre.in/akshaya26 ലാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്


Ibscentre@gmail.com, https://akshaya.kerala.gov.in/ . ഫോൺ-0483-2739027.

Post a Comment

Thanks

أحدث أقدم