തിരൂരങ്ങാടി :നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മുച്ചക്ര സൈക്കിൾ വിതരണം നഗരസഭ അങ്കണത്തിൽ ചെയർപേഴ്സൺ സി. പി .ഹബീബ ബഷീർ നിർവഹിച്ചു.വൈസ് ചെയർമാൻ .എം . അബ്ദുറഹിമാൻ കുട്ടി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, ഷാഹിന തിരുനിലത്ത്, വി, വി അബു, സി, പി സുഹ്റാബി, റിഫ ഫത്താഹ്, ഐ. സി, ഡി, എസ് പ്രൊജക്ട് ഓഫീസർ ഡോ: വിദ്യ ബാലു,സെക്രട്ടറി എം. വി.റംസി ഇസ്മായിൽ, യു കെ മുസ്ഥഫ മാസ്റ്റർ പ്രസംഗിച്ചു. അഞ്ച് ഗുണഭോക്താക്കൾക്കാണ് സൈക്കിൾ നൽകിയത്. ഇവർക്ക് ഏറെ ആശ്വാസകരമായി ഇത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks