തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

 


തിരൂരങ്ങാടി: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച്  തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ വിപുലമായ പാലിയേറ്റീവ് ദിനാചരണ പരിപാടികൾ  സംഘടിപ്പിച്ചു.

രോഗികള്‍ക്കു സാന്ത്വന സ്പര്‍ശമായി കടന്നുവന്ന് രോഗ പീഢകള്‍ക്കും ഒറ്റപ്പെടലുകള്‍ക്കുമെല്ലാം ആശ്വാസമേകി സന്നദ്ധ സംഘടനകളില്‍നിന്നു മുഖ്യധാരയിലേക്കു പടര്‍ന്ന ഒരു മാനവീയ  സംസ്‌കാരമായി ഇന്ന് പാലിയേറ്റീവ് വളർന്ന് പന്തലിച്ചിരിക്കുകയാണ്. രോഗി കിടപ്പിലാകുന്നതിന്റെ മുമ്പുള്ള അന്തസും അഭിമാനവും പരിഗണനയും രോഗാവസ്ഥയിലും മരണത്തിലും ഏതൊരാള്‍ക്കും ലഭ്യമാക്കാൻ പാലിയേറ്റീവ് കൂട്ടായ്മകള്‍  ഇന്ന് ശ്രദ്ധിച്ച് വരികയാണ്.

പ്രതിഫലേച്ഛയോ മറ്റു വ്യക്തി താല്പര്യമോ ഒന്നും മോഹിക്കാതെ ആതുരസേവാ തല്പരരായി ദിനരാത്രങ്ങളെ തള്ളിനീക്കുന്ന ഒരുപാട് ഡോക്ടർമാരും നഴ്‌സ്മാരും പരിചാരകരും സന്നദ്ധ പ്രവർത്തകരും പാലിയേറ്റീവ് പരിരക്ഷയെ സജീവമാക്കി   നിലനിർത്തുന്നുണ്ട്.

    തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്ന പാലിയേറ്റീവ് ദിനാചരണത്തിൽ പാലിയേറ്റീവ് സന്ദേശ റാലി , പ്രതിക്ജ്ഞയെടുക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് തുടങ്ങി വിവിധ പരിപാടികൾ നടന്നു. നഗരസഭാ വൈസ് ചെയർമാൻ എം.അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.പി. സുഹ്റാബി പ്രതിക്ജ്ഞ ചൊല്ലി കൊടുത്തു. ആശുപത്രി സുപ്രണ്ട് ഡോ: വിനോദ്,ഡോ: സൽമാൻ ,ഡോ: അജിത് ഖാൻ പ്രസംഗിച്ചു. റാലിക്ക് നഗരസഭാ കൗൺസിലർമാരായ സുജിനി മുളമുക്കിൽ, സുലൈമാൻ എന്ന കുഞ്ഞു , മുംതാസ്, നഴ്സിംഗ് സുപ്രണ്ട് ബിന്ദു, ഹെഡ് നഴ്സ് ശ്രീലത, ലേ സെക്രട്ടറി രാജീവ്, അഷ്റഫ് കളത്തിങ്ങൽ പാറ, സാദിഖ് ഒള്ളക്കൻ , സൽമാൻ സി, സാദത്ത് കക്കാടൻ, പാലിയേറ്റീവ് നഴ്സ് സജ്ന, ജെ.എച്ച്.ഐമാർ , ആരോഗ്യ പ്രവർത്തകർ , ആശാ വർക്കർമാർ തുടങ്ങിയവർ നേത്രത്വം നൽകി. തിരൂരങ്ങാടി എം.കെ.എച്ച്. നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളും താനൂർ സി -മെറ്റ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളും ഫ്ളാഷ് മോബ് അവതരിപ്പിച്ചു.ജെ.എച്ച് .ഐ.ജലീൽ സ്വാഗതവും പാലിയേറ്റീവ് കോ ഓർഡിനേറ്റർ ജൂണി നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم