പാണ്ടിമുറ്റം: താനൂർ മുൻസിപ്പാലിറ്റിയുടെ കുടിവെളള പദ്ധതിക്കായി പാണ്ടിമുറ്റം -കൊടിഞ്ഞി റോഡിൽ റോഡിന്റെ ഇരുവശത്തുമായി ഇറക്കിവെച്ച പൈപ്പിൽ തട്ടി അപകടം പതിവായിരിക്കുന്നു.
ഇന്ന് വൈകീട്ട് കാർ പൈപ്പിലിടിച്ചുണ്ടായ അപകടത്തിൽ വീടിൻ്റെ ചുറ്റുമതിൽ തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്നയാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇവിടെ പുതുവർഷദിനത്തിൽ പുലർച്ചെ സ്കൂട്ടർ പൈപ്പിലിടിച്ചുണ്ടായ അപകടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വദേശിയായ യുവാവിൻ്റെ ഇടത് കാൽപ്പാദം അറ്റു പോയിരുന്നു.
മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കാൽപാദം തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല.
പാണ്ടിമുറ്റം താനൂർ റോഡിലൂടെ മഠത്തിൽ റോഡിലേക്ക് പ്രവേശിക്കേണ്ട പൈപ്പ് ലൈൻ ആണ്
കൊടിഞ്ഞി റോഡിലൂടെ വെള്ളിയാമ്പുറം മോര്യ റോഡിലേക്ക് കൊണ്ടുപോകുന്നത്.
CK പടിയിൽ റോഡിൻ്റെ ഇരുവശത്തും പൈപ്പുകൾ ഇറക്കിയതിനെ തുറന്ന് ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്.

إرسال تعليق
Thanks