വേങ്ങരയിൽ വാഹനാപകടം: ചെമ്മാട് സ്വദേശിയായ വിദ്യാർത്ഥിനി മരണപ്പെട്ടു; ഒരാൾക്ക് പരിക്ക്.

തിരൂരങ്ങാടി : വേങ്ങര  കുറ്റാളൂരിൽ വെച്ചുണ്ടാ വാഹന അപകടത്തിൽ ചെമ്മാട് സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു. ചെമ്മാട് കിസാൻ കേന്ദ്രം സ്വദേശി കൊടപ്പനക്കൽ യൂസുഫിന്റെ മകൾ ഫാത്തിമ ജുനൈന (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെമ്മാട് കുംഭംകടവ് സ്വദേശി പി.പി.ഹുസൈനെ  പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 


ഇന്ന് വൈകുന്നേരം നാലരയോടെ വേങ്ങര എം. എൽ .എ .റോഡിൽ ഖലീജ് ഓഡിറ്റോറിയത്തിന് സമീപം  പഞ്ചായത്ത് കിണറിനടുത്താണ്  അപകടം. വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും. സ്കൂട്ടർ പോസ്റ്റിലിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ പെൺകുട്ടിയുടെ ദേഹത്ത് കൂടെ കാർ കയറിയിറങ്ങി തൽക്ഷണം മരിച്ചുവെന്നാണ്   ദൃക്‌സാക്ഷികൾ പറയുന്നത്.  



മരിച്ച ഫാത്തിമ ജുനൈന ചെമ്മാട് ഖിദ്മ വുമൺസ് അറബിക് കോളേജ് വിദ്യാർത്ഥിനിയാണ്. മാതാവ്, ജുബൈരിയ. സഹോദരങ്ങൾ: മുഹമ്മദ് ജബീൽ, ജന്നത്തുൽ ഫർസാന, മുഹമ്മദ് ജാസിം. തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി മോർച്ചറിയിലുള്ള  മൃതദേഹം  പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ചെമ്മാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم