രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി


മൂന്നാമത്തെ ബലാത്സംഗ കേസില്‍ റിമാൻഡിലുള്ള പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തള്ളി.


തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നും ആയിരുന്നു എസ്‌ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയില്‍ ജാമ്യഹരജി സമർപ്പിക്കുമെന്ന് രാഹുലിൻ്റെ അഭിഭാഷകൻ പറഞ്ഞു.


ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആണെന്നും യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിൻ്റെ വാദം.


പരാതിക്കാരിയുമായുള്ള വാട്സ്‌ആപ്പ് ചാറ്റുകളും രാഹുല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. 

Post a Comment

Thanks

أحدث أقدم