അബുദാബിയിൽ വാഹനാപകടം; ചമ്രവട്ടം സ്വദേശിനി അടക്കം 4 മരണം


  അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയുടെ 3 മക്കൾ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി മലയൻ അബ്‌ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാർ (12), അയാഷ് (5), ഇവരുടെ കൂടെയുണ്ടായിരുന്ന ഹൗസ് മെയ്‌ഡ് ചമ്രവട്ടം സ്വദേശിനി ബുഷ്റ എന്നിവരാണു മരിച്ചത്. 

അബ്‌ദുൽ ലത്തീഫും കുടുംബവും ഏറെക്കാലമായി വിദേശത്താണ്. ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അബ്‌ദുൽ ലത്തീഫും ഭാര്യയും മറ്റു മക്കളും പരുക്കേറ്റ് ചികിത്സയിലാണ്.

Post a Comment

Thanks

أحدث أقدم