മലപ്പുറത്തുനിന്ന് വിനോദയാത്ര പോയ കെഎസ്ആർടിസി ബസ് കത്തി നശിച്ചു

 


കോട്ടയം: മലപ്പുറത്തുനിന്നും ഗവിയിലേക്ക് വിനോദയാത്ര പോയ കെഎസ്ആർടിസി ബസ് കത്തി നശിച്ചു. ആളപായമില്ല. ചെറുവള്ളി കുന്നത്തുപുഴയിലെ ആറാട്ട് കടവിന് സമീപം വെളുപ്പിനെ 4 മണിക്കാണ് കെ എസ് ആർ ടി സി ബസിനു തീപിടിച്ചത്. 28 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.  ബസ് പൂർണ്ണമായും കത്തി നശിച്ചു യാത്രക്കാർ സുരക്ഷിതരാണ്. പകരം ബസ് പൊൻകുന്നം ഡിപ്പോയിൽ നിന്ന് എത്തി യാത്രക്കാരെ റാന്നിയിൽ എത്തിച്ചു , കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് തീ അണച്ചു.


തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ ബസിലെ ഡ്രൈവറെ അറിയിച്ചതു കൊണ്ട് വലിയ ദുരന്തം ഒഴിവായത്. ബസ്സ് നിർത്തി ഉടനെ തന്നെ യാത്രക്കാരെല്ലാം പുറത്തിറക്കിയപ്പോഴേക്കും ബസ്സിൽ തീ ആളിപ്പടർന്നിരുന്നു ബസ് പൂർണമായി കത്തി നശിച്ച നിലയിലാണ്


Post a Comment

Thanks

أحدث أقدم