തിരൂരങ്ങാടി: വീടിൻ്റെ സൺഷേഡിൽ നിന്ന് കാൽ തെന്നി കിണറ്റിലേക്ക് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു.
മൂന്നിയൂർ ആലിൻ ചുവട് പുളിച്ചേരിയിൽ താമസിക്കുന്ന ചെർളയിൽ പറമ്പ് ഇന്ദിരയുടെ മകൻ ഒടാട്ട് രമേശ് (25) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.10 ന് ആണ് സംഭവം. വീടിന്റെ സൻസൈഡിൽ നിന്ന് കാൽ തെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ചൊവ്വാഴ്ച നടക്കും.

إرسال تعليق
Thanks