തിരൂരിൽ അലകടലായ് സമസ്ത ശതാബ്ദി സന്ദേശയാത്ര


തിരൂർ: സമസ്ത ശതാബ്ദജി സന്ദേശയാത്രക്ക് തിരൂരിൽ ഉജ്വല സ്വീകരണം. തൃശൂരിലെ സ്വീകരണം കഴിഞ്ഞ് മലപ്പുറത്തെ ആദ്യ സ്വീകരണ കേന്ദ്രത്തിലെത്തിയ യാത്രക്ക് ഉജ്വല വരവേൽപാണ് തുഞ്ചന്റെ മണ്ണ് നൽകിയത്. സമ്മേളനസഗരിയുടെ മീറ്ററുകൾക്കപ്പുറത്ത് പൂങ്ങോട്ടുകുളത്ത് വെച്ച് യാത്രയെ നൂറ് കണക്കിന് വാഹനങ്ങളുടെയും വളണ്ടിയർമാരുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ സമ്മേളന നഗരിയിലേക്കാനയിച്ചത്. തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം പറവണ്ണ മുഹിയുദ്ധീൻ കുട്ടി മുസ്ലിയാർ നഗരിയിൽ നടന്ന സ്വീകരണ സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനും ജാഥാ ഉപനായകനുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി  അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ് ലിയാർ പ്രാർഥന നടത്തി.

  മന്ത്രി വി. ആബ്ദുറഹമാൻ മുഖ്യാഥിതിയായി. ജാഥ നായകൻ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സന്ദേശ ഭാഷണം നടത്തി. എം.പി. അബ്ദുസമദ് സമദാനി എം.പി, കുറുക്കോളി മൊയ്തീൻ എം.എൽ.എ എന്നിവർ അതിഥികളായി. ജാഥാ ഉപനായകൻ എം.ടി അബ്ദുല്ല മുസ്ലിയാർ, ജാഥാ ഡയറക്ടർ കെ.ഉമർ ഫൈസി മുക്കം, ജാഥാ കോർഡിനേറ്റർ അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സ്വാഗതസംഘം വർക്കിങ് ചെയർമാൻ കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, സത്താർ പന്തല്ലൂർ, റശീദ് ഫൈസി വെള്ളായിക്കോട് എന്നിവർ വിഷയാവതരണം നടത്തി. സ്വാഗതസംഘം കൺവീനർ അബ്ദുൽഖാദിർ അൽ ഖാസിമി സ്വാഗതവും കെ.എം കുട്ടി എടക്കുളം നന്ദിയും പറഞ്ഞു.

  സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഒളവണ്ണ അബൂബക്കർ ദാരിമി, ടി.കെ അബൂബക്കർ മുസ്ലിയാർ, സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുൽ ഗഫൂർ അൻവരി മുതൂർ,  ശരീഫ് ബാഖവി കണ്ണൂർ, നേതാക്കളായ പൂക്കോയ തങ്ങൾ അൽ.ഐൻ, സാബിഖലി ശിഹാബ് തങ്ങൾ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തള്ളി, അബ്ദുറശീദലി ശിഹാബ് തങ്ങൾ, നിയാസലി ശിഹാബ് തങ്ങൾ, മുബശിർ തങ്ങൾ ജമലുല്ലൈലി, ശഹീറലി ശിഹാബ് തങ്ങൾ, കെ മോയിൻ കുട്ടി മാസ്റ്റർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, സുലൈമാൻ ദാരിമി ഏലംകുളം, കെ.ടി ഹുസൈൻ കുട്ടി മൗലവി, ഇസ്മാഈൽ കുഞ്ഞുഹാജി മാന്നാർ, യു.മുഹമ്മദ് ശാഫി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post