ചെമ്മാട്ട് ഉള്ളി ചാക്കുകൾകിടയിൽ ഒളിപ്പിച്ച് വെച്ച വൻസ്ഫോടക ശേഖരം പിടികൂടി; സംഭത്തിൽ ദുരൂഹത


തിരൂരങ്ങാടി:ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ വൻസ്ഫോടക ശേഖരം തിരൂരങ്ങാടി പോലീസ് പിടികൂടി. ചെമ്മാട് കോഴിക്കോട് റോഡിൽ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയത്.

ഉള്ളി ചാക്കുകൾക്കുള്ളിൽ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. പാറമടയിൽ സ്ഫോടനത്തിന് ഉപയോഗിക്കുന്നതാണെന്ന് ബോംബ് സ്ക്വാഡ് വ്യക്തമാക്കി. ലോറി എടുക്കാൻ എത്തിയ പ്രതികൾ പോലിസിനെ കണ്ട് ഓടി രക്ഷപെട്ടു. ഇതോടെ

സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാട്ടും സമാന രീതിയിൽ വൻ സ്ഫോടക  ശേഖരം പിടികൂടിയിരുന്നു.  തണ്ണിമത്തൻ ലോഡിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പാലക്കാട്ട് പിടികൂടിയത്.   ഇത്തരത്തിലുള്ള നൂറിലധികം പെട്ടികളാണ് പിടിച്ചെടുത്തത്.   മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗൺ പോലീസാണ് സ്ഫോടക ശേഖരം പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ  പിന്തുടർന്നാണ് പോലീസ് ഇവ പിടികൂടിയത്.  സംഭവത്തിൽ എൻ.ഐ.എ പാലക്കാട് പൊലീസിൽ നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. ചെമ്മാട്ടും പോലീസും ബന്ധപ്പെട്ട ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post