റോഡ് സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.


ചെട്ടിയാൻകിണർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ  റോഡ് സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വർധിച്ചു വരുന്ന റോഡ് അപകടങ്ങൾ  തടയുന്നതിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 

 ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ അയൽപക്ക ബോധവൽക്കരണക്ലാസ്സുകൾ  സംഘടിപ്പിക്കും. 



പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഡോ. എം മുസ്തഫ അധ്യക്ഷത വഹിച്ചു.സബ് ഇൻസ്പെക്ടർ വി.ദാസൻ കൽപകഞ്ചേരി 

ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി 

ക്ലബ്ബ് കോർഡിനേറ്റർ അസൈനാർ എടരികോട് സ്വാഗതവും 

വിദ്യാർത്ഥി പ്രതിനിധി

മുഹമ്മദ് സൈൻ.വി  നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post