എം.കെ.എച്ച് ക്രസെന്റ് പീഡിയാട്രിക് സെന്റർ നന്നമ്പ്ര പഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ ലുബ്ന ഷാജഹാന്റെ നേതൃത്വത്തിൽ പാനക്കത്തയം എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി മൊയ്തീൻ കുട്ടി മാഷ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. എം.കെ.എച്ച് ഹോസ്പിറ്റലിലെ ഡോക്ടർ കമറുസ്സമാൻ ഇ.കെയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസെടുക്കുകയും സൗജന്യ പരിശോധന നടത്തുകയും ചെയ്തു. ഇരുപതാം വാർഡ് മെമ്പർ ലുബ്ന ഷാജഹാൻ പരിപാടി അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അദ്ധ്യാപകൻ ദിനേശ് മാഷ് സ്വാഗതം പറഞ്ഞു. വി.കെ ഷമീന, ഷാജഹാൻ കൊടിഞ്ഞി, ഹബീബ് പൂഴുത്തറ, ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ പരിശോധനയും പ്രിവിലേജ് കാർഡ് വിതരണവും നടത്തി.

Post a Comment
Thanks