ഒഴൂർ അയ്യായിലെ മുസ്ലിം ലീഗ് ഓഫീസിൽ തീവച്ച സംഭവം യൂത്ത് ലീഗ് റോഡ് ഉപരോധ സമരം നടത്തി


താനാളൂർ: ഒഴുർ അയ്യായ ശിഹാബ് തങ്ങൾ സ്മാരക മുസ്ലിം ലീഗ് ഓഫീസ് തീ വെച്ച് നശിപ്പിച്ചവരെ  പിടികൂടാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി റോഡ് ഉപരോധ സമരം നടത്തി. തീവപ്പു നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ശക്തമായ പ്രതിഷേധം ഉപരോധ സമരത്തിൽ ഉയർന്നു. കുറ്റവാളികളെ കണ്ടെത്തി പിടികൂടണമെന്ന് ആവശ്യപ്പെട്ടു. 


ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. കെ കെ ഇസ്മായിൽ, എൻ ജാബിർ, പി കെ ബാവ ഹാജി, കെ ബാവ, പി കെ പോക്കർ ഹാജി, ചിറയിൽ ലത്തീഫ്, ഉസ്മാൻ ഓമച്ചപ്പുഴ, മുഹമ്മദ് കുട്ടി, മുനീർ ഉരോത്തിയിൽ, വികെ ജലീൽ, സലിം ഒഴുർ, സൈദലവി തൊട്ടിയിൽ, സിദ്ദീഖ് തലക്കട്ടൂർ, അസ്ഹർ പുൽപ്പറമ്പ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. 


വി കെ എം ഷാഫി, കെ കെ ഇസ്മായിൽ, തൊട്ടിയിൽ സൈദലവി, വികെ ജലീൽ, ശംസു പുൽപ്പറമ്പ്, യു മുനീർ എന്നിവരെ അറസ്റ്റ് ചെയ്തു. പിന്നീട് വിട്ടയച്ചു

Post a Comment

Thanks

Previous Post Next Post