പുത്തൻ പള്ളി റോഡ് നിർമ്മാണത്തിന് ഭൂമി എടുത്തത് അനുമതിയില്ലാതെയെന്ന് പരാതി



താനൂർ : തെയ്യാല പുത്തൻ പള്ളി റോഡ് പി.ഡബ്യൂ .യു നടപ്പിലാക്കുന്ന റോഡ് വികസന പദ്ധതിയുടെ  ഭൂമി ഏറ്റുടുക്കൽ നടപടികളിൽ ഗുരുതരമായ അന്യായവും സമത്വ ലംഘനവും നടന്നതായി വിരാശ്ശേരി അസറുദ്ധീൻ താനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

റോഡിൻ്റെ ഇരുഭാഗങ്ങളിൽ നിന്നും സമമായ അളവിൽ ഭൂമി ഏറ്റെടുക്കണ്ടതിന് പകരം ഒരു ഭാഗത്ത് നിന്ന് മാത്രം അധികമായി ഭൂമി എടുത്തതായാണ് ആരോപണം.

നിയമപരമായി പാലിക്കേണ്ട സർവ്വെ നടപടികളും നോട്ടീസ് വ്യവസ്ഥകളും പാലിക്കാതെയാണ് ഭൂമി ഏറ്റെടുത്തതെന്നും പറഞ്ഞു,

അംഗവൈകല്യമുള്ള അസറുദ്ധീൻ ഈ വിഷയത്തിൽ ജില്ലാ ഭരണകൂടത്തിനും പി.ഡബ്യു.യു .ഡി ഉദ്യോഗസ്ഥർക്കും പരാതി നൽകിയതോടപ്പം വിവരവകാശ നിയമപ്രകാരം രേഖകൾ തേടിയിട്ടുണ്ടന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു,

Post a Comment

Thanks

Previous Post Next Post