കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം


കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9 മണിയോടെ തിരുവനന്തപുരം കണിയാപുരത്ത് വച്ചായിരുന്നു അപകടമുണ്ടായത്.

കഴക്കൂട്ടത്ത് നിന്ന് ആറ്റിങ്ങല് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്ടിസി ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പള്ളിപ്പുറം സി ആർ പി എഫ് ജംഗ്ഷനിൽ പുതുവൽ പുത്തൻവീട്ടിൽ വീട്ടിൽ നിതീഷ് 35 ആണ് മരണപ്പെട്ടത്. അപകടത്തില് ബൈക്ക് പൂര്ണമായും തകര്ന്നു.


കണിയാപുരം കെഎസ്ആർടിസി ഡിപ്പോക്ക് സമീപം ആയിരുന്നു അപകടം .
ഗുരുതരമായി പരിക്കേറ്റ് യുവാവിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
. മംഗലപുരം പൊലീസ് സ്ഥലത്തെത്തി നടപടികള് സ്വീകരിച്ചു.

Post a Comment

Thanks

Previous Post Next Post