കേരള എക്സ്പ്രസ് (ട്രെയിൻ നമ്പർ 12626) യാത്രയ്ക്കിടെ ചികിത്സ ലഭിക്കാതെ യാത്രക്കാരൻ മരിച്ചെന്ന് ആരോപണം. തമിഴ്നാട് സ്വദേശി സന്ദീപ് ആണ് മരിച്ചത്. ട്രെയിനിൽ തന്നെ അസ്വസ്ഥത അനുഭവപ്പെട്ട സന്ദീപിന് സഹയാത്രികർ അടിയന്തര വൈദ്യസഹായം അഭ്യർഥിച്ചെങ്കിലും, മണിക്കൂറിലേറെ വൈകിയാണ് പ്രതികരണം ലഭിച്ചതെന്ന് ആരോപണം.
റെയിൽവേയുടെ കടുത്ത അനാസ്ഥയെയാണ് സഹയാത്രികർ ആരോപിക്കുന്നത്.ട്രെയിൻ വിജയവാഡ സ്റ്റേഷനിൽ എത്തുംവരെ യാതൊരു സഹായവും ലഭിച്ചില്ല. സ്റ്റേഷനിൽ എത്തിച്ച ശേഷവും ഡോക്ടർ എത്താൻ ഏറെ സമയം എടുത്തുവെന്നാണ് സഹയാത്രികരുടെ പ്രതികരണം.
സമയബന്ധിതമായ ഇടപെടലുണ്ടായിരുന്നെങ്കിൽ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായേനെയെന്ന് സഹയാത്രികർ കുറ്റപ്പെടുത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
إرسال تعليق
Thanks