റേഷൻ കാർഡ് തരം മാറ്റാം; 17 മുതൽ വീണ്ടും അപേക്ഷിക്കാം


റേഷൻ കാർഡ് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാൻ വീണ്ടും അവസരം നൽകുന്നു. കേരളത്തിൽ മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ നൽകാൻ 10 ലക്ഷത്തിലേറെ ഒഴിവുകൾ മാസങ്ങളായി തുടരുന്നത് ആശങ്ക ഉണ്ടായിരുന്നു.


ഇതുവരെ 5,27,861 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകി. സംസ്ഥാനത്ത് അനർഹരായിട്ടുള്ള 1,72,000ൽ പരം കുടുംബങ്ങൾ ഉണ്ടായിരുന്നു. അനർഹരായവരുടെ കൈവശമുണ്ടായിരുന്ന കാർഡ് സറണ്ടർ ചെയ്തതു കൊണ്ടാണ് അർഹതയുള്ള കുടുംബങ്ങൾക്കായി കാർഡ് നൽകാൻ സാധിച്ചത്.


കാർഡ് തരം മാറ്റാൻ ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി ഇല്ലാത്തവര്‍, ആദായ നികുതി അടയ്ക്കാത്തവര്‍, 25000 രൂപയില്‍ അധികം പ്രതിമാസ വരുമാനം ഇല്ലാത്തവര്‍,സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ഇല്ലാത്തവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായ അപേക്ഷകര്‍ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതും നിലവില്‍ മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ട മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവര്‍ സ്വയം ഒഴിയേണ്ടതുമാണ്.

Post a Comment

Thanks

أحدث أقدم