നന്നമ്പ്ര പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനെതിരെ രൂപീകരിച്ച സേവ് നന്നമ്പ്ര ഫോറത്തിന് ബിജെപി - ആർഎസ്എസുമായി രഹസ്യ ധാരണയുണ്ടെന്ന പ്രചാരണം തീർത്തും വ്യാജമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പഞ്ചായത്ത് ലീഗ് ഭരണസമിതിക്കെതിരെ രൂപം കൊണ്ട സേവ് നന്നമ്പ്ര ഫോറത്തിൻ്റെ പ്രവർത്തനത്തിൽ വിറളി പൂണ്ട ലീഗ് പ്രവർത്തകരാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് നേതാക്കൾ പറഞ്ഞു.
ബിജെപി - ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ വർഗീയ കക്ഷികളുമായി യാതൊരു തരത്തിലുള്ള ബന്ധമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദുർബല സ്ഥാനാർത്ഥിയെ നിർത്തി ബിജെപി പ്രതിനിധിയെ ജയിപ്പിക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്. ഇതിൻ്റെ ജാള്യം മറക്കാനാണ് സേവ നന്നമ്പ്ര ഫോറത്തിനെതിരെ നട്ടാൽ കുരുക്കാത്ത നുണയുമായി രംഗത്തിറങ്ങിയതെന്നും ചെയർമാൻ പി കെ മുഹമ്മദ് കുട്ടി, കൺവീനർ കെ ഗോപാലൻ എന്നിവർ പറഞ്ഞു.
Post a Comment
Thanks