താനൂർ: ലോഡ്ജിൽ വെച്ച് 2,58ഗ്രാം സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എം.ഡി.എം.എയുമായി കെ.പുരം താമരക്കുളം സ്വദേശിയായ ചെറുപുരക്കൽ മുഹമ്മദ് അലിയുടെ മകൻ ഹസ്കർ (37) എന്നയാളെ താനൂർ ഡിവൈ.എസ്.പി. പി. പ്രമോദിന്റെ നിർദേശപ്രകാരം താനൂർ പോലീസ് ഇൻസ്പെക്ടർ കെ.ടി. ബിജിത്ത്, സബ് ഇൻസ്പെക്ടറായ സുജിത്ത് എന്നവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 7.50ന് താനൂർ ബീച്ച് റോഡിലെ കെ.വി. ടവർ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജിൽ പ്രതി മാരക മയക്കുമരുന്നായ എം.ഡി.എം.എ. വില്പന നടത്തുന്നതിനായി എത്തിയിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥലത്ത് ചെന്ന് പരിശോധന നടത്തുകയും പ്രതിയുടെ കൈവശത്ത് നിന്നും മയക്ക് മരുന്നു ഉൾപ്പെടെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ ജഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിട്ടുണ്ട്. താനൂർ ഇൻസ്പെക്ടർ കെ.ടി. ബിജിത്താണ് കേസ്സിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ, സബ് ഇൻസ്പെക്ടർ സുജിത്, എ.എസ്.ഐ. നിഷ, സി.പി.ഒ. അനീഷ്, അനിൽ കുമാർ, മുസ്തഫ, ബിജോയ്, പ്രബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
إرسال تعليق
Thanks