മികച്ച മുൻസിപ്പൽ ചെയർമാനുള്ള പുരസ്കാരം കെ.പി.മുഹമ്മദ് കുട്ടിക്ക് .

 


തിരുവനന്തപുരം: ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപെടുത്തിയ മികച്ച നഗരസഭാ  ചെയർമാനുള്ള മഹാത്മജി പുരസ്കാരം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടിക്ക് ലഭിച്ചു. 

മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജനപ്രതിനിധികൾ, കലാ-സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രതിഭകൾക്കും വ്യക്തിത്വങ്ങൾക്കും  എല്ലാ വർഷവും രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരമാണ് മഹാത്മജി പുരസ്കാർ. 

കഴിഞ്ഞ ദിവസം  തിരുവനന്തപുരം റീജൻസി ഗ്രാന്റിൽ  നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം  കെ.പി.മുഹമ്മദ് കുട്ടിക്ക് നൽകി. ചടങ്ങ്  സാംസ്കാരിക വകുപ്പ്  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അഡ്വ:ഐ.ബി. സതീഷ് എം.എൽ.എ. അദ്ധ്യക്ഷ്യം വഹിച്ചു. വി.ജോയ് എം.എൽ.എ , ജോബ് മൈക്കിൾ എം.എൽ.എ , സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ: അരുൺ ഗോപി , തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാധാകൃഷ്ണൻ ,ഡബ്ല്യു.സി.സി. ചെയർ പേഴ്സൺ അഡ്വ: ഷാനിദ വി.എം, പൂവച്ചൽ സുധീർ എന്നിവർ  പ്രസംഗിച്ചു.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ  മികച്ച മുൻസിപ്പാലിറ്റിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ സ്വരാജ് പുരസ്കാരം കെ.പി.മുഹമ്മദ് കുട്ടി ചെയർമാനായ  തിരൂരങ്ങാടി നഗരസഭക്ക് ലഭിച്ചിരുന്നു. ആദ്യ തവണ രണ്ടാം സ്ഥാനവും തുടർന്ന് ഒന്നാം സ്ഥാനവും ആണ് ലഭിച്ചത്.

കെ.പി.മുഹമ്മദ് കുട്ടി സംസ്ഥാന ഹജ്ജ് കമ്മറ്റി വൈസ് ചെയർമാൻ, ഒഡെപെക് ചെയർമാൻ എന്നീ സ്ഥാനങ്ങൾ നേരത്തെ വഹിച്ചിട്ടുണ്ട്. ലോക കേരള സഭാംഗം,തിരൂർ ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി മെഡിക്കൽ ബോർഡ് ചെയർമാൻ, വേൾഡ് കെ. എം. സി .സി . പ്രസിഡന്റ്, സൗദി കെ.എം.സി.സി. നാഷണൽ കമ്മറ്റി ചെയർമാൻ, സൗദി ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് വൈസ് ചെയർമാൻ എന്നീ  സ്ഥാനങ്ങൾ ഇപ്പോൾ വഹിച്ച് വരുന്നു കെ.പി.മുഹമ്മദ് കുട്ടി. തിരൂരങ്ങാടി നഗരസഭ കൗൺസിൽ കെ.പി.മുഹമ്മദ് കുട്ടിയെ അഭിനന്ദിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم