രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള 78 കിലോമീറ്ററിൽ 115 ക്യാമറകളാണ് പ്രവർത്തിക്കുക.
👉 500 മീറ്റർ ഇടവിട്ട് 3 തരം ക്യാമറകൾ. ഇതിൽ പ്രധാനം 360 ഡിഗ്രി ചുറ്റും തിരിഞ്ഞ് മുഴുവൻ ദൃശ്യവും ശേഖരിക്കുന്ന PTZ ക്യാമറയാണ്
ഇവ വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, വേഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, റോഡ് ക്രോസിങ്, വാഹനങ്ങളുടെ പാർക്കിങ് എന്നിങ്ങനെയുള്ള നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും.
👉 ഇരുചക്ര വാഹനങ്ങൾ ഓട്ടോ കാൽനടയാത്രക്കാർട്രാക്ടർ എന്നിവക്ക് ആറുവരിപ്പാതയിലേക്കു പ്രവേശനമില്ല.
👉 ഓരോ ട്രാക്കിലൂടെയും ഏതൊക്കെ വാഹനങ്ങൾക്ക് പോകാമെന്നും മറികടക്കാമെന്നും സൂചനാ ബോഡുകൾ ശ്രദ്ധിക്കുക ട്രാക്ക് മാറിയാൽ പിഴയുണ്ട്.
👉 3 മിനിറ്റിൽ കൂടുതൽ ഹൈവേയിൽ വാഹനം പാർക്ക് ചെയ്താൽ പിഴ ഈടാക്കും.
👉 24 മണിക്കൂറും പട്രോളിങ് വാഹനം ഹൈവേയിലൂടെ സഞ്ചരിക്കും.
👉 സഹായത്തിനായി 1033 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.
👉 അപകടം നടന്നാൽ ഉടൻ ആംബുലൻസ് സൗകര്യവും ദേശീയപാതയിൽ ലഭ്യമാക്കും.
👉 കേടായ വാഹനങ്ങൾ പാതയിൽനിന്നു മാറ്റാൻ ക്രെയിൻ സൗകര്യവുമുണ്ട്.
👉 കാലിക്കറ്റ് യൂണിവോഴ്സിറ്റി കോഹിനൂറിലും വെട്ടിച്ചിറ ടോൾ പ്ലാസയിലും പാർക്കിംങ് വാഷ്റൂം സൗകര്യം ഉണ്ട്.
⛔ ശ്രദ്ധിക്കുക
ഓരോ പോയിന്റിലും നിങ്ങൾക്ക് ക്യാമറ നിരീക്ഷണത്തിൽ അല്ലാതെ ഹൈവേയിലൂടെ സഞ്ചാരം സാധ്യമല്ല.
അതിനാൽ 👇
ട്രാഫിക്ക് നിയമങ്ങൾ പാലിക്കുക.
👉 ഇല്ലെങ്കിൽ - കേന്ദ്ര - കേരള സർക്കാറുകളുടെ ഖജനാവിലേക്ക് നിങ്ങൾ വലിയ തുകകൾ നൽകേണ്ടി വും 😏

إرسال تعليق
Thanks