കോഴിക്കോട്: സമീപ കാലത്തൊന്നുമില്ലാത്ത കുതിപ്പ് രേഖപ്പെടുത്തി സ്വര്‍ണം. സംസ്ഥാനത്ത് സ്വര്‍ണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. പവന്റെ വിലയാകട്ടെ 355 രൂപ വര്‍ധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 10,800 രൂപയായി.
ആഗോള വിപണിയില്‍ സ്വര്‍ണ വില എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറുകയാണ്. ട്രോയ് ഔണ്‍സിന് 4,300 ഡോളര്‍ പിന്നിട്ടു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റിന്റെ വില 1,31,920 രൂപയായി.
യുഎസ് ചൈന വ്യാപാര സംഘര്‍ഷം രൂക്ഷമായതും ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് നിലവിലെ കുതിപ്പിന് പിന്നില്‍. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള അനിശ്ചിതത്വങ്ങളുമൊക്കെ സ്വര്‍ണത്തിന്റെ നേട്ടത്തിന് പിന്നിലുണ്ട്. വന്‍കിട നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തിലേയ്ക്ക് തിരിയുന്ന സാഹചര്യമാണ് ആഗോളതലത്തിലുള്ളത്.
إرسال تعليق
Thanks