അബൂദബി | സാമൂഹിക മാധ്യമ ങ്ങളിൽ അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ച കേസിൽ 20,000 ദിർഹം, നഷ്ടപരിഹാരം നൽകാൻ അബൂദബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് അപ്പീൽസ് കോടതി ഉത്തരവിട്ടു.
ഒക്ടോബർ 16ന് പുറപ്പെടുവി ച്ച വിധിയിൽ പരാതിക്കാരിയുടെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളിൽ അവരുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതായും ഇത് അവർക്ക് വൈകാരിക ക്ലേശമുണ്ടാക്കുകയും സൽപ്പേരിന് കോട്ടം വരുത്തുകയും ചെയ്‌തതായി പറയുന്നു.
നേരത്തെ, ഇയാൾക്കെതിരെ ക്രിമിനൽ പരാതി നൽകിയിരുന്നു. ക്രിമിനൽ കോടതി ഇയാളെ ശിക്ഷിച്ചു. ഈ ശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചു. സ്വകാര്യതയുടെ ലംഘനം സ്ത്രീക്ക് ധാർമികവും മാനസികവുമായ ദോഷം വരുത്തുന്ന തെറ്റായ നടപടിയാണെന്ന് സിവിൽ കോടതി പറഞ്ഞു.
പരാതിക്കാരി 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും അവർക്ക് കാര്യമായ സാമ്പത്തിക നഷ്ടമോ ദീർഘകാല സാമൂഹിക പ്രത്യാഘാതങ്ങളോ ഉണ്ടായിട്ടില്ലെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി കോടതി പറഞ്ഞു. അതിനാൽ, വൈകാരിക വേദന, ദുരിതം, സൽപ്പേരിനുണ്ടായ നഷ്ടം എന്നി വക്ക് നഷ്ടപരിഹാരം നൽകാൻ 20,000 ദിർഹം മതിയാകുമെന്ന് കോടതി കണ്ടെത്തി. ഫെഡറൽ സിവിൽ ഇടപാട് നിയമത്തിലെ ആർട്ടിക്കിൾ 282-നെ ആശ്രയിച്ചാണ് കോടതി ഈ വിധി പുറ പ്പെടുവിച്ചത്.

إرسال تعليق
Thanks