ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. പെൻഷൻ തുക 1800 രൂപയായി ഉയർത്താനാണ് നിലവിൽ ആലോചിക്കുന്നത്. നിലവിൽ ക്ഷേമ പെൻഷൻ തുക 1600 രൂപയാണ്. 200 രൂപ വർദ്ധിപ്പിച്ച് 1800 രൂപയിൽ എത്തിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
2021-ൽ എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെൻഷൻ 2500 രൂപയിൽ എത്തിക്കുക എന്നത്. ഈ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ നിലവിലെ തുകയിൽ നിന്ന് 900 രൂപയുടെ വർദ്ധനവ് ആവശ്യമാണ്.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ തുക ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് സർക്കാരുള്ളത്. പെൻഷൻ വിതരണം ഏറെക്കാലം മുടങ്ങിയെങ്കിലും, നിലവിൽ കുടിശ്ശികകൾ തീർത്ത്, എല്ലാ മാസവും നൽകുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.
പെൻഷൻ വർദ്ധനവ് സംബന്ധിച്ച പ്രഖ്യാപനം നവംബറിൽ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഉണ്ടാകും എന്നാണ് സൂചന. നവംബർ ഒന്നിന് വിളിച്ചുചേർക്കുന്ന ഈ പ്രത്യേക നിയമസമ്മേളനം, സർക്കാരിൻ്റെ ഇതുവരെയുള്ള നേട്ടങ്ങളും ഉടൻ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളും പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ്. ഈ സമ്മേളനത്തിൽ ക്ഷേമ പെൻഷൻ വർദ്ധന സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

إرسال تعليق
Thanks