കൊച്ചി: അങ്കമാലിയിൽ പെൺകുഞ്ഞ്
ജനിച്ചതിന്റെ പേരിൽ യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദനം. ആദ്യത്തെ കുഞ്ഞ് പെൺകുട്ടിയായത് ഭാര്യയുടെ പ്രശ്നം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെ പീഡനം. നാലു വർഷത്തോളമാണ് 29കാരിയായ യുവതി പീഡനം നേരിട്ടത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലിസ് കേസെടുത്തു.
അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2021 ജൂലൈയിൽ ഇവർക്ക് പെൺകുട്ടി ജനിച്ചു. ഇതിനു പിന്നാലെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം. ഭർത്താവിൽ നിന്നുള്ള മർദനത്തെ തുടർന്ന് യുവതി ചികിൽസ തേടിയിരുന്നു. യുവതി നടന്ന സംഭവങ്ങൾ ഡോക്‌ടറോട് പറഞ്ഞു. തുടർന്ന് പോലിസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. യുവതിയുടെ പരാതിയിൽ പോലിസ് കേസെടുത്തു.

إرسال تعليق
Thanks