മലപ്പുറം,
ഫലസ്തീനിലെ പിഞ്ചുമക്കളെ ബോംബിട്ടും
പട്ടിണികിട്ടും ഇഞ്ചിഞ്ചായി
കൊന്ന് തള്ളുന്ന സയണിസ്റ്റ് ഭീകരതക്ക് അറുതി വരുത്താൻ മുൻകയ്യെടുക്കുന്ന
ഖത്തറിലടക്കം മിസൈൽ വർഷം നടത്തിയ ഇസ്രായേൽ ഭീകരത
ലോകസമാധാനത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് . യുദ്ധ കുറ്റവാളിയായ
നതന്യാഹുവിൻ്റെ
കിരാതനടപടിയിൽ മനുഷ്യപറ്റുള്ളവരെല്ലാം പ്രതിഷേധിക്കുകയും
പ്രതികരിക്കുകയും ചെയ്യണമെന്നും ഐ.എൻ.എൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ മലപ്പുറത്ത് നടത്തിയ
പ്രതിഷേധം ആവശ്യപ്പെട്ടു.
സമദ് തയ്യിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി പി അൻവർ സാദത്ത്,
ജില്ലാ പ്രസിഡൻ്റ് നാസർ ചെനക്കലങ്ങാടി, ജനറൽ സിക്രട്ടറി പറാട്ടി കുഞാൻ, ഭാരവാഹികളായ എൻ.പി ശംസു , എ.കെ സിറാജ്, കരീം വാവൂർ, നാസർ കൊട്ടാരം, പി.ആർ സിക്രട്ടറി സി. പി അബ്ദുൽ വഹാബ്
എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks